കോൺഗ്രസ് നേതാക്കൾ ഇന്ന് സിഎജിയെ കാണും; റഫേൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെടും

Jaihind Webdesk
Thursday, October 4, 2018

റഫേൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് സിഎജിയെ കാണും. ഇത് രണ്ടാം തവണയാണ് സിഎജിയെ കാണുന്നത്. പ്രതിരോധ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാണ് ആവശ്യം. ഇടപാടിലൂടെ നാൽപത്തൊന്നായിരം കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായിയെന്നും ആരോപണം ഉന്നയിക്കുന്നു. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ്‌സിംഗ് സുർജേവാല തുടങ്ങിയവർ സംഘത്തിലുണ്ടാകും. വിഷയത്തിൽ നേരത്തെ സിഎജിയുമായും കേന്ദ്ര വിജിലൻസ് കമ്മീഷനുമായും കോൺഗ്രസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.