ഹരിയാനയില്‍ കോണ്‍ഗ്രസ് വിട്ട് പോയ മുന്‍ മന്ത്രിമാർ ഉള്‍പ്പടെ തിരികെയെത്തി : മടങ്ങിയെത്തിയവരെ സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു

Jaihind Webdesk
Wednesday, May 25, 2022

ഹരിയാനയില്‍ കോണ്‍ഗ്രസ് വിട്ട് പോയ 7 മുന്‍ മന്ത്രിമാരും മുന്‍ പാര്‍ലമെന്‍ററി നേതാവും  പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന്യം മനസിലാക്കിയാണ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിക്കെ വന്നത്. മടങ്ങിയെത്തിയവരെ രാജ്യസഭ അംഗം ദീപേന്ദര്‍ ഹൂഡയും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സുഭാഷ് ചൗധരി, ശാരദാ റാത്തോഡ്, സൈല്‍ റാം ശര്‍മ, രാജ് കുമാര്‍ ബാല്‍മീകി ,പര്‍മീന്ദര്‍ ദുല്‍, രാം നിവാസ് ഘോരേല, രാകേഷ് കാംബോജ്, നരേഷ് സെല്‍വാല്‍ ,രാജ് കുമാര്‍ സൈനിയുടെ ലോക്തന്ത്ര സുരക്ഷാ പാര്‍ട്ടി (എല്‍എസ്പി) സംസ്ഥാന അധ്യക്ഷന്‍ കൃഷന്‍ ലാല്‍ പഞ്ചാല്‍ എന്നിവരാണ് തിരികെ കോണ്‍ഗ്രസിലേക്ക് വന്നത്.

പര്‍മീന്ദര്‍ ദുല്‍ ഐ.എന്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടു തവണ എംഎല്‍എയായിട്ടുണ്ട്. അതിനുശേഷം 2019 ലെ തെരെഞ്ഞുടപ്പ് കാലത്ത് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ് കുമാര്‍ ബാല്‍മീകി ആം ആദ്മിയില്‍ നിന്നാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നത്. സുഭാഷ് ചൗധരി കോണ്‍ഗ്രസ് വിട്ട ശേഷം ഒരു പാര്‍ട്ടിയിലും ചേര്‍ന്നിരുന്നില്ല.

മടങ്ങി വന്ന എല്ലാവര്‍ക്കും കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പ്രധാന്യവും ബഹുമാനവും കിട്ടുവെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു വ്യക്തമാക്കി. ഹരിയാനയിലെ ഒഴിവ് വരുന്ന സീറ്റിലേക്കുള്ള രാജ്യസഭ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാനുള്ളതെന്ന് ദീപേന്ദര്‍ ഹൂഡ അഭിപ്രായപ്പെട്ടു.