മോദി സർക്കാരിന്‍റെ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം : ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാക്കളുടെ സത്യഗ്രഹം

Jaihind News Bureau
Monday, July 27, 2020

ബിജെപിയുടെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടുക, ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് നേതാക്കളുടെ സത്യഗ്രഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സത്യഗ്രഹം. കെ.പി സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യഗ്രഹത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തുടങ്ങിയവർ കെപിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹം അനുഷ്ഠിച്ചു.

മോദി സർക്കാരിന്‍റെ ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിച്ചത്. രാജസ്ഥാൻ ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു.

കൊവിഡ് കാലത്ത് അധികാരങ്ങള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് വിരുദ്ധ ഭാരതം എന്ന് മോദി സർക്കാരിന്‍റെ ലക്ഷ്യം ഇന്ത്യയിൽ നടപ്പാക്കാനാവില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ വേരുകൾ ഇന്ത്യൻ ജനതയുടെ മനസ്സുകളിൽ ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ജനാധിപത്യത്തെ കുഴിച്ചുമൂടുക എന്നതാണ് ബിജെപി ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഗവർണർമാർ ജനാധിപത്യ സർക്കാരുകളുടെ ആരാച്ചാർ ആയി മാറിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

teevandi enkile ennodu para