ഡല്‍ഹി കലാപം : കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും പൂർണ പരാജയം ; അമിത് ഷായെ നീക്കണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ് നേതാക്കള്‍ | Video

Jaihind News Bureau
Thursday, February 27, 2020

ന്യൂഡല്‍ഹി : ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സർക്കാരും ആഭ്യന്തരമന്ത്രിയും പൂർണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ആഭ്യന്തര മന്ത്രി അമിത്ഷാ യെ നീക്കണമെന്ന് കോണ്‍ഗ്രസ് രാഷട്രപതിയോട് ആവശ്യപ്പെട്ടു. ഡല്‍ഹി കലാപത്തിലെ ആശങ്ക  അറിയിക്കാന്‍ രാഷ്ട്രപതിയെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.

കേന്ദ്ര സർക്കാരും ആഭ്യന്തരമന്ത്രിയും പൂർണപരാജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ഡല്‍ഹി കലാപം രാജ്യത്തിനാകെ അപമാനകരമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ചുമതല നിറവേറ്റാന്‍ കേന്ദ്രത്തോട് രാഷ്ട്രപതി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി ആവശ്യപ്പെട്ടു.

കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോടന നടത്തിയത് കേന്ദ്ര സർക്കാരാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു.