”കര്‍മ്മശ്രേഷ്ഠ” പുരസ്‌കാരത്തിന് അര്‍ഹനായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, May 23, 2025

”കര്‍മ്മശ്രേഷ്ഠ” പുരസ്‌കാരം ഏറ്റു വാങ്ങാന്‍ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. ഹൂസ്റ്റനിലെ GHS ഇവന്റ് സെന്ററില്‍ നടക്കുന്ന പരിപാടി രാവിലെ 11 മണിക്ക് അദ്ദേഹം ഉത്ഘാടനം ചെയ്യും. ഈ പുരസ്‌കാര രാവില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ക്കും സംഘടനകള്‍ക്കും അംഗീകാരവും പുരസ്‌കാരവും നല്‍കി ആദരിക്കും. ലോക കേരളാസഭാംഗവും അമേരിക്കയിലെ പ്രമുഖ ബിസിനസ് സംരഭകനും സംഘടകനുമായ ഡോ ബാബു സ്റ്റീഫനാണ് കര്‍മ്മശ്രീ പുരസ്‌കാരം ഏറ്റ് വാങ്ങുന്നത്. മെയ് 24 നു ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 11 വരെ നടക്കുന്ന പരിപാടിയില്‍ വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായ തിരുവല്ല വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയായ കെ.പി വിജയന് ‘സേവനശ്രീ’ പുരസ്‌കാരം നല്‍കി ആദരിക്കും. കേരളത്തില്‍ കെപിവി ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൂടി നൂറു കണക്കിന് കുടുംബങ്ങള്‍ക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാര്‍ട്ണറുമാണ് ഇദ്ദേഹം.

തിരുവല്ല പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്തു മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഈപ്പന്‍ കുര്യനെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തു പ്രസിണ്ടായി ഇരുന്ന കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെടുകയും ”സ്വരാജ്” അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ഈപ്പന്‍ കുര്യന്‍.