ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണം : പി.ചിദംബരം

Jaihind Webdesk
Monday, June 21, 2021

ന്യൂഡല്‍ഹി : ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. “ഭരണഘടനാ പ്രകാരം നിര്‍മ്മിച്ച ഒന്ന് ഭരണഘടന ദുര്‍വ്യാഖാനം ചെയ്ത പാര്‍ലമെന്‍റ്  നിയമത്തിലൂടെ മറികടക്കാന്‍ കഴിയില്ല. Instrument of Accession ഒപ്പുവെച്ച്‌ സംസ്ഥാനമായി ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെട്ടതാണ് ജമ്മു കശ്മീര്‍. എക്കാലവും ആ പദവി ലഭിക്കണം. ജമ്മു കശ്മീര്‍ ഒരു തുണ്ട് ഭൂമിയല്ല. അത് മനുഷ്യരാണ്. അവരുടെ ആഗ്രഹങ്ങളും അവകാശങ്ങളും മാനിക്കപ്പെടണം.” ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരിനെ വിഭജിക്കുന്നത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസുകള്‍ രണ്ട് വർഷമായി തീർപ്പ് കല്‍പ്പിക്കാതെ കിടക്കുകയാണെന്നും ചിദംബരം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.