ന്യൂഡല്‍ഹി : ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. “ഭരണഘടനാ പ്രകാരം നിര്‍മ്മിച്ച ഒന്ന് ഭരണഘടന ദുര്‍വ്യാഖാനം ചെയ്ത പാര്‍ലമെന്‍റ് നിയമത്തിലൂടെ മറികടക്കാന്‍ കഴിയില്ല. Instrument of Accession ഒപ്പുവെച്ച് സംസ്ഥാനമായി ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെട്ടതാണ് ജമ്മു കശ്മീര്‍. എക്കാലവും ആ പദവി ലഭിക്കണം. ജമ്മു കശ്മീര്‍ ഒരു തുണ്ട് ഭൂമിയല്ല. അത് മനുഷ്യരാണ്. അവരുടെ ആഗ്രഹങ്ങളും അവകാശങ്ങളും മാനിക്കപ്പെടണം.” ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരിനെ വിഭജിക്കുന്നത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസുകള്‍ രണ്ട് വർഷമായി തീർപ്പ് കല്‍പ്പിക്കാതെ കിടക്കുകയാണെന്നും ചിദംബരം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
कांग्रेस पार्टी का स्टैंड जो कल पुनः दोहराया गया वो है कि जम्मू-कश्मीर का पूर्ण राज्य का दर्जा बहाल किया जाना चाहिए, इसमें किसी भी संदेह या अस्पष्टता नही रहनी चाहिए।
— P. Chidambaram (@PChidambaram_IN) June 21, 2021