പന്തളത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എൻ.ജി. സുരേന്ദ്രൻ (67) അന്തരിച്ചു

Jaihind Webdesk
Saturday, September 2, 2023

 

പത്തനംതിട്ട: കെപിസിസി മെമ്പറും പത്തനംതിട്ട ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ.ജി. സുരേന്ദ്രൻ (67) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പന്തളം സിഎം ആശുപത്രിയിലായിരുന്നു അന്ത്യം.

പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം, മുന്‍സിപ്പല്‍ കൗൺസിലർ തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ച സുരേന്ദ്രൻ പന്തളത്തെ കോൺഗ്രസിലെ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പന്തളം നന്ത്യാട്ടുവിളയിലെ വീട്ടുവളപ്പിൽ.