അലോക് വര്‍മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സുപ്രീം കോടതിയിലേക്ക്. നിലവില്‍ അലോക് വര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഖാര്‍ഗെയും കക്ഷി ചേരും.

അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ലോക്സഭയില്‍ പ്രതിപക്ഷ നേതാവുമായ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ സി.ബി.ഐ ഡയറക്ടര്‍ നിയമന സമിതി അംഗവുമാണ്. ഈ സാഹചര്യചത്തിലാണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

https://www.youtube.com/watch?v=6OubuByn18U

ഇന്നുതന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. സി.ബി.ഐ ഡയറക്ടറുടെ കാലാവധി വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ വിജിലന്‍സ് കമ്മീഷണര്‍ക്കോ അധികാരമില്ല. വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍‌ഗെ പറഞ്ഞു. തന്നെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര തീരുമാനത്തിനെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ വര്‍മക്കെതിരായ അഴിമതി അരോപണങ്ങളില്‍ രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 23 ന് അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം അര്‍ധരാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മയെ ചുമതലകളില്‍ നിന്ന് നീക്കിയത്.

CBIalok vermamallikarjun kharge
Comments (0)
Add Comment