പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു

Jaihind Webdesk
Wednesday, April 6, 2022

കാസർഗോഡ്: ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്‍റ് ഡി.വി ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.

ബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടർ പൊട്ടിവീണുകിടന്ന വൈദ്യുതി ലൈനിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു. മകളുടെ കുട്ടിയും സ്കൂട്ടറിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കുഞ്ഞ് അദ്‌ഭുതകരമായി രക്ഷപ്പെട്ടു.കൊവ്വൽ പള്ളി മഖാ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ.