‘സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല; സാമുദായിക സംവരണത്തിന് ദോഷം വരരുത്’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, November 7, 2022

 

കോട്ടയം: നിലവില്‍ സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല. കെപിസിസി ഈ വിഷയം ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.