‘കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല, പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തകള്‍’: കെ.സി. വേണുഗോപാല്‍ എംപി

Saturday, July 27, 2024

ആലപ്പുഴ: കേരളത്തിലെ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടും. കെ. സുധാകരനും വി.ഡി. സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. പാർട്ടിയിൽ ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.