വെഞ്ഞാറമൂട് കൊലപാതകം : പിടിയിലായവർക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല ; സി.പി.എം നടത്തുന്നത് വാർത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 31, 2020

 

തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തില്‍ പിടിയിലായവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിലെ പാളിച്ച മറച്ചുവെക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രക്തസാക്ഷികളെ അന്വേഷിച്ച് നടക്കുകയാണ് സി.പി.എം. കായംകുളം കൊലപാതകത്തിലേതുപോലെ ഈ സംഭവത്തിലും സി.പി.എമ്മിന് മാറ്റിപ്പറയേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.