ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായത് മികച്ച നേട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, December 18, 2019

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായത് മികച്ച നേട്ടമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഈ വിജയം തുടർന്ന് കൊണ്ടു പോകാനാണ് കോൺഗ്രസ് ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കെ പി സി സി അധ്യക്ഷൻ പ്രതികരിച്ചു.