രാഹുല്‍ കോണ്‍ഗ്രസ് വാക്കുപാലിച്ചു; രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

Jaihind Webdesk
Wednesday, December 19, 2018

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്ഥാന്‍ സര്‍ക്കാര്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തളളി. രണ്ടുലക്ഷം രൂപവരെയുളള വായ്പകള്‍ക്കാണ് ഇളവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്. വാഗ്ദാനം പാലിക്കാന്‍ അശോക് ഗെലോട്ട് പത്തുദിവസം ചോദിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ വാക്ക് പാലിക്കാനായി സര്‍ക്കാരിന്. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തളളിയിരുന്നു.

ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചത് അധികാരമേറ്റ അന്നുതന്നെയായിരുന്നു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമല്‍നാഥ് ഒപ്പുവച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന പ്രൗഡഗംഭീര ചടങ്ങുകളില്‍ പ്രതിപക്ഷനിരയിലെ ദേശീയ നേതാക്കള്‍ പങ്കെടുത്തിരുന്നു.