‘കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ചിലരുടെ വ്യാമോഹം മാത്രം, ഒരു ശക്തിക്കും കോണ്‍ഗ്രസിനെ നശിപ്പിക്കാനാവില്ല’: ടി പദ്മനാഭന്‍

Jaihind Webdesk
Saturday, November 27, 2021

കണ്ണൂർ : കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് കഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസ് മുക്ത ഭാരതത്തിനായാണ് ഭരണത്തിലുള്ളതും അല്ലാത്തവരുമായ കക്ഷികൾ രാജ്യത്ത് ശ്രമിക്കുന്നത്.അത് ഒരിക്കലും നടക്കില്ല. കോൺഗ്രസിനെ നശിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ലെന്നും ടി പത്മനാഭൻ കണ്ണൂരിൽ പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ കോൺഗ്രസ്‌ സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ മരണം ശേഷം ത്രിവർണ പതാക ദേഹത്ത് പുതപ്പിച്ചുമാത്രമേ തന്നെ പയ്യാമ്പലത്ത് അടക്കാൻ പാടുള്ളുവെന്നും ടി പത്മനാഭൻ പറഞ്ഞു.