കൊല്ലത്ത് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും കൊടിമരങ്ങള്‍ നശിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് നേതാക്കള്‍

Thursday, August 18, 2022

കൊല്ലം: ബീച്ചിന് സമീപം കൊച്ചുപിലാമൂട് ജംഗ്ഷനിലെ കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും കൊടിമരങ്ങൾ നശിപ്പിച്ചു. ഇവിടെ സ്ഥാപിച്ചിരുന്ന മൂന്ന് കൊടിമരങ്ങളും പാർട്ടി പതാകകളും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയാണ് കൊടിമരങ്ങൾ നശിപ്പിച്ചത്. പാർട്ടി കൊടിമരങ്ങൾ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സ്ഥലത്ത് എത്തിയ മുൻ ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.