കോണ്‍ഗ്രസ് വിശ്വാസസംരക്ഷണ യാത്രകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ചു; നാളെ പന്തളം വരെ പദയാത്ര : ആയിരങ്ങള്‍ അണിനിരക്കും;

Jaihind News Bureau
Friday, October 17, 2025

 

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പര്യടനം പൂര്‍ത്തിയാക്കി വിശ്വാസസംരക്ഷണ യാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചു. നാലു മേഖലാ ജാഥകളാണ് വിശ്വാസികളുടെ വന്‍ സ്വീകരണം ഏറ്റുവാങ്ങി ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ.മുരളീധരന്‍ നയിച്ച ജാഥ കാഞ്ഞങ്ങാടു നിന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നയിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തു നിന്നും കൊടിക്കുന്നില്‍ സുരേഷ് എംപി നയിച്ച മേഖലാ യാത്ര പാലക്കാട് തൃത്താലയില്‍ നിന്നും , കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എംപി നയിച്ച ജാഥ മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് നാലു ദിവസങ്ങളായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി.

ലോകത്തെ ലക്ഷക്കണക്കിന് ഭക്തരുടെ വികാരമാണ് ശബരിമല. അവിടെയാണ് ഇതുപോലൊരു കൊള്ള നടന്നത്. ഇത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്. മന്ത്രി വി.എന്‍.വാസവന്‍ രാജി വയ്ക്കണമെന്നും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായി അന്വേഷണം നടത്തണമെന്നും ജാഥയില്‍ പങ്കെടുത്ത വിശ്വാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന്റ ജ്വാല പടര്‍ത്തിയത്. സംസ്ഥാനത്തുടനീളം വിശ്വാസികള്‍ ജാതി മതവ്യത്യാസമെന്യേ ജാഥയിലേയ്ക്ക് ഒഴുകിയെത്തി. വന്‍ സ്വീകാര്യതയാണ് യാത്രയ്ക്ക് ഉടനീളം ലഭിച്ചത് .

ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കെ.പി.സി.സി. നേതൃത്വത്തില്‍ നടത്തുന്ന വിശ്വാസസംരക്ഷണ യാത്ര നാളെയാണ് പന്തളത്ത് സമാപിക്കുക. ചെങ്ങന്നൂരില്‍ ഇന്നു സംഗമിച്ച യാത്ര നാളെ പദയാത്രയായി അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്ത് എത്തും. അവിടയാണ് സമാപന സമ്മേളനം നടക്കുക. വൈകുന്നേരം 3 മണിക്ക് കാരക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് UDF പദയാത്ര ആരംഭിച്ച് പന്തളം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് സമാപന സമ്മേളനം . ആയിരക്കണക്കിന് പ്രവര്‍ത്തകരെയും വിശ്വാസികളെയും അണിനിരത്തി പന്തളത്ത് വലിയൊരു പൊതുസമ്മേളനമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , ദീപാദാസ് മുന്‍ഷി , കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വിഡി സതീശന്‍ , രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

ശബരിമല ക്ഷേത്രസ്വത്ത് കൊള്ള നടത്തിയതും യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ആചാരങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഈ യാത്ര സംഘടിപ്പിച്ചത്. വിശ്വാസ സമൂഹത്തിന് കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കാനും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനരോഷം വളര്‍ത്താനും ഈ യാത്രയിലൂടെ പാര്‍ട്ടി വിളിച്ചു പറഞ്ഞു.

ശബരിമല ക്ഷേത്രസ്വത്ത് കൊള്ള നടത്തിയതും യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ആചാരങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഈ യാത്ര സംഘടിപ്പിച്ചത്. വിശ്വാസ സമൂഹത്തിന് കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കാനും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനരോഷം വളര്‍ത്താനും ഈ യാത്രയിലൂടെ പാര്‍ട്ടി വിളിച്ചു പറഞ്ഞു.

വിശ്വാസസംരക്ഷണയാത്ര സമാപനം: എം സി റോഡില്‍ പന്തളത്ത് നാളെ ഗതാഗത നിയന്ത്രണം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശബരിമല വിശ്വാസ സംരക്ഷണ പദയാത്രയോട് അനുബന്ധിച്ച് ഒക്ടോബര്‍ 18 ശനിയാഴ്ച വൈകുന്നേരം 3.00 മണി മുതല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി്. അടൂര്‍ ഭാഗത്തുനിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുരമ്പാല ജംഗ്ഷനില്‍ നിന്നും കീരുകുഴി തുമ്പമണ്‍ അമ്പലക്കടവ് വഴി കുളനടയില്‍ എത്തിച്ചേണം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും അടൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുളനട ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്പലക്കടവ് ആനന്ദപ്പള്ളി വഴി അടൂരില്‍ എത്തിച്ചേര്‍ന്ന് യാത്ര തുടരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.