‘താങ്ങും തണലുമായി കൂടെയുണ്ടാകും’; റോബിന്‍റെ കുടുംബത്തിന് സഹായഹസ്തവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Sunday, July 31, 2022

ആലപ്പുഴ: വാടയ്ക്കലിൽ മത്സ്യബന്ധനത്തിന് പോകും വഴി മരണമടഞ്ഞ മത്സ്യത്തൊഴിലാളി റോബിന്‍റെ കുടുംബത്തിന് സഹായഹസ്തവുമായി കോണ്‍ഗ്രസ്. കോൺഗ്രസ് വാർഡ് കമ്മിറ്റിയും ഐഎൻടിയുസിയും ചേർന്ന് സമാഹരിച്ച തുക എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി കുടുംബാംഗങ്ങൾക്ക് കൈമാറി. റോബിന്‍റെ കുടുംബത്തിന് താങ്ങും തണലുമായി കോൺഗ്രസ് പ്രസ്ഥാനം എന്നും കൂടെയുണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ എംപി അറിയിച്ചു.