കോൺഗ്രസ് പ്രകടനപത്രിക തയാർ; രാജ്യത്തിന്‍റെ വികസനത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് ഖാർഗെ

Jaihind Webdesk
Wednesday, March 6, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കി കോണ്‍ഗ്രസ്. പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. പി. ചിദംബരം ചെയർമാനായ സമിതിയാണ് പത്രിക തയാറാക്കിയത്. പ്രകടനപത്രിക ഉടൻ ഔദ്യോഗികമായി പ്രകാശനം ചെയ്യും. എല്ലാവർക്കും ന്യായമുറപ്പാക്കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഡോ. ശ​ശി ത​രൂ​ർ, ആ​ന​ന്ദ് ശ​ർ​മ, ജ​യ്റാം ര​മേശ്, ടി.​എ​സ്. സിംഗ് ദിയോ, ജി​ഗ്നേ​ഷ് മേ​വാ​നി, ഇ​മ്രാ​ൻ പ്ര​താ​പ് ഗർഹി ഉള്‍പ്പെടെ 16 പേരടങ്ങുന്ന സമിതിയാണ് പ്രകടനപത്രിക തയാറാക്കിയത്.