ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കി കോണ്‍ഗ്രസ്. പ്രകടന പത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചു. പി. ചിദംബരം ചെയർമാനായ സമിതിയാണ് പത്രിക തയാറാക്കിയത്. പ്രകടനപത്രിക ഉടൻ ഔദ്യോഗികമായി പ്രകാശനം ചെയ്യും. എല്ലാവർക്കും ന്യായമുറപ്പാക്കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്‍റേതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡോ. ശശി തരൂർ, ആനന്ദ് ശർമ, ജയ്റാം രമേശ്, ടി.എസ്. സിംഗ് ദിയോ, ജിഗ്നേഷ് മേവാനി, ഇമ്രാൻ പ്രതാപ് ഗർഹി ഉള്‍പ്പെടെ 16 പേരടങ്ങുന്ന സമിതിയാണ് പ്രകടനപത്രിക തയാറാക്കിയത്.
From Green Revolution & White Revolution to Building PSUs, from Telecom & IT Revolution to Liberalisation, from Inclusive Governance to Rights Based paradigm — Indian National Congress has always been committed to the welfare and development of India.
Our Draft Manifesto based… pic.twitter.com/ioM1gaygnm
— Mallikarjun Kharge (@kharge) March 6, 2024