കൊല്ലം നിലമേലിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലി തകർത്തു. നിലമേൽ കൈതോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈകിട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഷ്റലിയുടെ കട തല്ലി തകർത്തു. തുടർന്ന് മേഖലയിൽ ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായി. പ്രതിഷേധങ്ങൾക്ക് നടുവിൽ നവകേരള സദസ് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി തലസ്ഥാനത്ത് പ്രവേശിച്ചു.