കോൺഗ്രസ് ജില്ലാ തല ക്യാമ്പുകൾക്ക് തുടക്കം; തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാർന്ന വിജയം ലക്ഷ്യം

 

തിരുവനന്തപുരം: പാർലമെൻ്റ്  തിരഞ്ഞെടുപ്പിനേക്കാൾ തിളക്കമാർന്ന വിജയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടുവാൻ കർമ്മപദ്ധതിയുമായി കോൺഗ്രസ് ജില്ലാ തല ക്യാമ്പുകൾക്ക് തുടക്കമായി. വയനാട്ടിലെ കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിലെ തീരുമാനങ്ങൾ ജില്ലാതലങ്ങളിൽ ചർച്ച ചെയ്തു പ്രാവർത്തികമാക്കുന്നതിനുള്ള ആദ്യജില്ലാ തല ക്യാമ്പ് എക്സിക്യൂട്ടീവിന് തിരുവനന്തപുരം ഡിസിസി ഓഫീസിൽ തുടരുന്നു.

പ്രാദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുവാനുള്ള കർമ്മ പദ്ധതികളാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്. ഇത് ലക്ഷ്യമാക്കി നടന്ന
കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിലെ തീരുമാനങ്ങൾ ജില്ലാതലങ്ങളിൽ ചർച്ച ചെയ്തു പ്രാവർത്തികമാക്കുന്നതിനുള്ള
ജില്ലാ തല ക്യാമ്പ് എക്സിക്യൂട്ടീവുകൾക്ക് തുടക്കമായി. തിരുവനന്തപുരം ഡിസിസി ഓഫീസിൽ ചേർന്ന ആദ്യ ക്യാമ്പിൽ എം.എം. ഹസ്സനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ള നേതാക്കൾ കെപിസിസി ക്യാമ്പിലെ കർമ്മ പദ്ധതികളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആണ് ക്യാമ്പിലെ പ്രധാന ചർച്ച. കെപിസിസി, ഡിസിസി ഭാരവാഹികൾ ബ്ലോക്ക് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ ക്യാമ്പ് നടക്കും.

Comments (0)
Add Comment