രോഗി ആത്മഹത്യ ചെയ്ത സംഭവം; പോസ്റ്റുമോര്‍ട്ടം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടത്തണം: തമ്പാനൂര്‍ രവി

Jaihind News Bureau
Wednesday, June 10, 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ രോഗി തൂങ്ങിമരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അതു മറച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നതെന്നും. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഇതേ രോഗി ചാടിപ്പോയിരുന്നു. രോഗിയെ പരിപാലിക്കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. രോഗി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.