കോസ്റ്റ് ഫോർഡ് ഹാളിൽ സി.പി.എം ജില്ലാ കമ്മിറ്റി യോഗം: കളക്ടർ നടപടി സ്വീകരിക്കണം: കോൺഗ്രസ്

Jaihind News Bureau
Tuesday, July 21, 2020

തൃശൂർ: അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ സി.പി.എം ജില്ലാ കമ്മിറ്റി യോഗം നടന്നത് കൊവിഡ് 19 കേന്ദ്ര സംസ്ഥാന മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദ്. യോഗം സംബന്ധിച്ച് യോഗം നടന്ന സ്ഥലത്തെ കൗൺസിലർ കൂടിയായ എ.പ്രസാദ് ജില്ലാ കളക്ടർക്കു പരാതി നൽകി.

കൊവിഡ് 19 സാമൂഹിക വ്യാപന ഘട്ടത്തിലും തൊട്ടുസമീപമുള്ള എൽത്തുരുത്ത് ഡിവിഷൻ കണ്ടെയിൻമെൻ്റ് സോൺ ആയസാഹചര്യത്തിലും യോഗം നടന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്.

ജില്ലാ ഭരണകൂടത്തിൻ്റെയും കോടതിയുടെയും പൊലീസ് സ്റ്റേഷന്‍റെയും സമീപത്ത് ജനത്തിരക്കേറിയ മേഖലയിൽ കൊവിഡ് 19 മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് യോഗം നടക്കുമ്പോൾ അധികാരികൾ കാഴ്ച്ചക്കാരായി മാറി നിന്നത് അപലപനീയമാണ്. കളക്ട്രേറ്റിനു മുന്നിൽ പത്ത് ആളുകളുടെ സമരം നടന്നാൽ കേസ് എടുക്കുന്ന പൊലീസ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് കാവൽ നിൽക്കുകയായിരുന്നു എന്നും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി എ.പ്രസാദ് ആരോപിച്ചു.