മുതിർന്ന കോൺഗ്രസ്സ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായ എ. ബി. സാബുവിന് നേരെ അക്രമം

Jaihind News Bureau
Monday, June 8, 2020

മുതിർന്ന കോൺഗ്രസ്സ് നേതാവും കൊച്ചി നഗരസഭാ കൗൺസിലറുമായ എ. ബി. സാബുവിനെ അക്രമിച്ചു. പരിക്കേറ്റ സാബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെെക്കുടത്തുവച്ച് ചരക്കുമായി വന്ന ലോറി ഡ്രൈവറാണ് കൗൺസിലറെ മർദ്ദിച്ചത്. റോഡുപണി നടക്കുന്ന ഭാഗത്തുകൂടി ലോറി കടത്തിവിടണമെന്നാവശ്യപ്പെട്ട് തർക്കം നടക്കുന്നതിനിടെയാണ് ഡ്രൈവർ കൗൺസിലറെ മർദ്ദിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

നഗരസഭ മുൻ പ്രതിപക്ഷ നേതാവും മുന്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാനും ആയിരുന്ന എ.ബി. സാബുവിനെതിരെ നടന്ന ആക്രമണത്തിൽ തൃപ്പൂണിത്തുറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.