കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, August 25, 2018

2019 ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് കോർകമ്മിറ്റി, പ്രകടനപത്രിക കമ്മിറ്റി, പ്രചരണവിഭാഗം കമ്മിറ്റി എന്നിവയെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നർക്കും യുവാക്കൾക്കും വനിതകൾക്കും തുല്യ പ്രാതിനിധ്യം നൽകിയാണ് 3 കമ്മിറ്റികളേയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രഖ്യാപിച്ചത്.

കോർ കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് എ.കെ ആന്‍റണി, കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉൾപ്പെടും.  ശശിതരൂരും ബിന്ദു കൃഷ്ണയും മാനിഫെസ്റ്റോ കമ്മിറ്റിയിലും പബ്ലിസിറ്റി കമ്മിറ്റിയിൽ വി.ഡി സതീശനും ഉണ്ട്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ കമ്മിറ്റികളെ പ്രഖ്യാപിച്ചത്.