ശിവൻകുട്ടിയുടെ രാജി ; കോണ്‍ഗ്രസ് കളക്ടറേറ്റ് ധർണ്ണ 29ന്

Jaihind Webdesk
Wednesday, July 28, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി ആഹ്വാനപ്രകാരം ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് ജൂലൈ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എംപി അറിയിച്ചു. ജൂലൈ 30 ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടത്തും.