തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണം; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധി കത്ത് നല്‍കി

Jaihind News Bureau
Wednesday, April 1, 2020

ന്യൂഡല്‍ഹി:  കൊവിഡ് ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പ്രതിസന്ധിയിലായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 21 ദിവസത്തെ വേതനം മുൻ‌കൂർ നൽകണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി  പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

കാര്‍ഷികമേഖലയില്‍ നിര്‍ണായകമായ ഈ വിളവെടുപ്പ് ഘട്ടത്തില്‍ ഭൂരിഭാഗം കര്‍ഷകരും പ്രതിസന്ധിയിലാണ്. മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇവര്‍ തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ഒരുമാസത്തിലേറെയായി ശമ്പളത്തിനായി കാത്തിരിക്കുകയാണെന്നും 21 ദിവസത്തെ വേതനം ഒരുമിച്ച് നല്‍കണമെന്നും സോണിയാ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.