സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈമാസം 15ന് പുറത്തിറക്കും. ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റിയോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ആരായുകയും ഓരോ മണ്ഡലത്തെയും കുറിച്ച് വിശദമായ ചര്‍ച്ച നടക്കുകയും ചെയ്തു. 15ന് രാവിലെ വീണ്ടും ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നും മുകുള്‍ വാസ്‌നിക് അറിയിച്ചു.