മുംബൈ:1995 മുതല്‍ ഉരുക്കു കോട്ടയായി ബിജെപി വാഴ്ത്തി പാടിയ സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്. 28 വര്‍ഷമായി കാത്തുവെച്ച മഹാരാഷ്ട്ര കസബ പേത്ത് മണ്ഡലത്തിലാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്‍റെ വിജയവാഴ്ച. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ വമ്പല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. ഔദ്യോഗിക കണക്കുകള്‍ വന്നിട്ടില്ലെങ്കിലും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് മോഹൻ ജോഷിയുടെ നേതൃത്വത്തില്‍ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ആഹ്ളാദ പ്രകടനം ആരംഭിച്ചു കഴിഞ്ഞു.
ബിജെപിയുടെ ഹേമന്ത് റസാനെയാണ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.
അതേസമയം തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇവികെഎസ് ഇളങ്കോവൻ കൂറ്റന്‍ വിജയത്തിലേക്ക്. 40000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് മുന്നിൽ നിൽക്കുന്നത്. മുൻ എംഎൽഎയും ഇളങ്കോവന്‍റെ മകനുമായ ഇ തിരുമഹാൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.