
സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ്, ‘ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റിന്’ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് തുടക്കമാകും.
രാവിലെ 9.30-ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തദ്ദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് നേതൃത്വം ക്യാമ്പിനെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം അടിമുടി ശക്തിപ്പെടുത്തുക എന്നതാണ് ക്യാമ്പിന്റെ പ്രധാന അജണ്ട.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങളും സമര പരിപാടികളും കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാകും.