കോൺഗ്രസ് ഉപനേതാവായി പ്രമോദ് തിവാരിയെയും രാജ്യസഭയിലെ പാർട്ടി വിപ്പായി രജനി പാട്ടീലിനെയും നിയമിച്ചു

Saturday, March 11, 2023

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രമോദ് തിവാരിയെ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവായി നിയമിച്ചു. ആനന്ദ് ശര്‍മ്മ ഒഴിഞ്ഞ സ്ഥാനത്താണ് അദ്ദേഹം ചുമതലയേറ്റത്. രാജ്യസഭയില്‍ പാര്‍ട്ടി വിപ്പായി രജനി പാട്ടീലിനെ നിയമിച്ചു. ആനന്ദ് ശര്‍മ്മ വിരമിക്കുകയും രാജീവ് സതവിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവുകളിലേക്കാണ് പുതിയ നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വിറ്ററിലൂടെ അറിയിച്ചു.