രാജ്യസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, May 29, 2022

ന്യൂഡല്‍ഹി: ജൂണ്‍ 10 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി.

ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ല, രൺജീത് രഞ്ജൻ എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് അജയ് മാക്കനും കർണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താൻഖയും മഹാരാഷ്ട്രയില്‍ നിന്ന് ഇമ്രാൻ പ്രതാപ്ഗർഹിയും മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് രൺദീപ് സിംഗ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് പി ചിദംബരത്തിനുമാണ് സീറ്റ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്ക് ജൂൺ 10 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.