
കൊല്ലം: തിരുവനന്തപുരം കോർപ്പറേഷന് പിന്നാലെ കൊല്ലം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപുതന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരുപടി മുന്നിലെത്തി. ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.ക
കൊല്ലം കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. യുവജന പ്രാതിനിധ്യം, പരിചയസമ്പന്നത, വിജയസാധ്യത എന്നിവ ഉറപ്പാക്കിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം അറിയിച്ചു. ശേഷിക്കുന്ന സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഈ പ്രഖ്യാപനത്തോടെ കൊല്ലം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്.