കൊവിഡ് രോഗിക്ക് പീഡനം: പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Sunday, September 6, 2020

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട ഡിഎംഒ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധവും നടന്നു.

കൊവിഡ് രോഗിക്ക് പോലും സുരക്ഷ നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നും  ക്രിമിനലായ ഡ്രൈവർക്കൊപ്പം യുവതിയെ തനിച്ച് വിട്ടത് വലിയ പിഴവാണന്നും യൂത്ത് കോൺഗ്രസ്  ആരോപിച്ചു. പിഴവ് വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ എ എൽ ഷീജ പ്രതിഷേധക്കാരെ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.