മുതലപ്പൊഴിയോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ കോൺഗ്രസ്: ‘ജനങ്ങളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതുവരെ ഒപ്പം ഉണ്ടാവും’; പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

Jaihind Webdesk
Tuesday, July 2, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ . ദുരന്തങ്ങളും അപകടങ്ങളും തുടർക്കഥയാകുന്ന മുതലപ്പൊഴിയോട് സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.

മുതലാപൊഴിയിലെ ജനങ്ങളുടെ ദുരിതം സഭയിൽ ആവർത്തിച്ചു പറഞ്ഞിട്ടും മുഖ്യമന്ത്രിയ്ക്ക്‌ യാതൊരു കുലുക്കവും ഇല്ലെന്നദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുത്ത സർക്കാരിൽ നിന്നും ജനങ്ങൾക്ക് സഹായം ലഭിക്കാതിരിക്കുന്നത് ഖേദകരമെന്നദ്ദേഹം പറഞ്ഞു. മുതലപൊഴിയിലെ പാവങ്ങളോടൊപ്പം ഉറച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കുവാൻ പോരാട്ടം തുടരുമെന്നദ്ദേഹം വ്യക്തമാക്കി.