‘കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും നിലകൊള്ളുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി’: കെ.സി. വേണുഗോപാല്‍

Jaihind Webdesk
Tuesday, April 9, 2024

 

ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർത്ഥി പര്യടനം ഹരിപ്പാട് നിയോജമണ്ഡലത്തിൽ തുടരുന്നു. വികസനപാതയില്‍ ആലപ്പുഴയെ നയിക്കാൻ കെ.സി. വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന് കെപിസിസി പ്രചാരണസമിതി ചെയർമാന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും നിലകൊള്ളുന്നതെന്ന് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ. നാടിന്‍റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ആർക്കും നിരാശരാകേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.