കൂട്ടിച്ചേര്‍ക്കലും വെട്ടിനിരത്തലും: തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് സിപിഎം അട്ടിമറി; നിയമനടപടിക്ക് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, November 16, 2025

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനുള്ള അവസാന അവസരത്തിന്റെ മറവില്‍ സിപിഎം നടത്തിയത് വന്‍ തിരിമറികള്‍. വെട്ടി നിരത്തലും കൂട്ടിച്ചേര്‍ക്കലുമായി വോട്ടര്‍ പട്ടികയില്‍ വ്യാപക അട്ടിമറികളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് സിപിഎം നടത്തിയത്.

മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണക്കെതിരെ പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ താമസിക്കുന്നത് 22 പേരെന്ന് രേഖ. ഇന്നലെ പ്രസി ദ്ധീകരിച്ച സപ്ലിമെന്റററി പട്ടികയില്‍ സിപിഎം നേതാവിന്റെ അതേ വീട്ടു നമ്പറില്‍ 21 പേരെ വേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന രേഖയാണ് പുറത്തു വന്നത്. സിപിഎമ്മിന്റെ അട്ടിമറി നീക്കത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.