‘അമേഠി എം.പി അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു’; സ്മൃതി ഇറാനിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, April 5, 2020

 

അമേഠി എം.പി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്മൃതി ഇറാനി അന്താക്ഷരി കളിക്കുമ്പോള്‍ കൊവിഡ് കാലത്ത് തന്റെ മുന്‍ മണ്ഡലമായ അമേഠിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

നേരത്തെ അമേഠിയിലെ ജനങ്ങള്‍ക്ക് അരിയും ഗോതമ്പും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ട്രക്കുകളില്‍ രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ഇതോടൊപ്പം മാസ്‌കും സോപ്പും സാനിറ്റൈസറുകളും അദ്ദേഹം ജനങ്ങള്‍ക്കായി എത്തിച്ചു.