രാജസ്ഥാന്‍ നഗരസഭകള്‍ കയ്യടക്കി കോണ്‍ഗ്രസ് ; ബിജെപിക്ക് തിരിച്ചടി

Jaihind News Bureau
Monday, February 8, 2021

 

ജയ്പൂർ :  രാജസ്ഥാനിൽ 90 നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം സ്വന്തമാക്കി കോൺഗ്രസ്. 19 നഗരസഭകളിൽ പാർട്ടി ഒറ്റയ്ക്ക് അധികാരം നേടി. അതേസമയം  ബിജെപിക്ക് ആകെ 37 ഇടങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. എൻസിപിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണു ജനുവരി 28നു രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള 3095 വാർഡുകളിൽ 1197ൽ വിജയിച്ച് കോൺഗ്രസ് മുൻതൂക്കം നേടിയിരുന്നു.  ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പു നടന്നത്. ഡിസംബറിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും  കൂടുതൽ സ്ഥലങ്ങളിൽ അധികാരം നേടാൻ കോൺഗ്രസിനു സാധിച്ചിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33ലും ചെയർപേഴ്സണ്‍ സ്ഥാനം നേടാൻ പാർട്ടിക്കായപ്പോള്‍ 10 ഇടങ്ങളില്‍ മാത്രമാണ് ബിജെപിക്ക്