ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Jaihind News Bureau
Saturday, January 18, 2020

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 54 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമുകുള്‍ വാസ്നിക്കാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
പട്പർഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ ലക്ഷ്മണൻ റാവത് മത്സരിക്കും. അൽക ലാംബ ചന്ദ്നി ചൗക്കിൽ നിന്നും കൃഷ്ണ തിരാത് പട്ടേൽ നഗറിൽ നിന്നും ജനവിധി തേടും. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന കീർത്തി ആസാദിന്‍റെ ഭാര്യ പൂനം ആസാദ് സംഗം വിഹാറിലും, കൽക്കാജിയിൽ അതിഷിക്കെതിരെ ശിവാനി ചോപ്രയും മത്സരിക്കും.

57 പേരുടെ പേരുകൾ ബി.ജെ.പി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാർട്ടി എല്ലാ സ്ഥാനാർത്ഥികളെയും ജനുവരി 14 ന് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.  70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഫെബ്രുവരി 11 ന് പ്രഖ്യാപിക്കും.

കോണ്‍ഗ്രസ് പുറത്തിറക്കിയ  54 സ്ഥാനാർത്ഥികളുടെ പട്ടിക :