സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു

Jaihind Webdesk
Monday, November 22, 2021

പാലക്കാട് : കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഎം പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ബ്രാഞ്ച് – ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത  രൂക്ഷമായിരുന്നു.  വിഭാഗീയത അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നശേഷം സമ്മേളനം തീരുമാനിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്

നേരത്തെ വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. നവംബർ 27, 28 തീയതികളിലായിരുന്നു പുതുശേരി ഏരിയാ സമ്മേളനം നിശ്ചയിച്ചിരുന്നത്.