മലപ്പുറം  നഗരസഭയില്‍ സംഘർഷം; യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പൊലീസിൽ പരാതി നൽകി

Jaihind Webdesk
Thursday, February 2, 2023

മലപ്പുറം: മലപ്പുറം  നഗരസഭ കവാടത്തിൽ സംഘർഷം. നഗരസഭ ജീവനക്കാരൻ മർദിച്ചെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാര്‍ നഗരസഭക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി. ഇവിടെയെത്തിയ ജീവനക്കാരും കൌണ്ടസിലര്‍മാരും തമ്മിൽ ഉന്തും തള്ളും നടന്നു. നഗരസഭ ജീവനക്കാരനെ കൗൺസിലർമാർ മർദിച്ചെന്നാരോപിച്ച് ജീവനക്കാര്‍ ബഹളം വയ്ക്കുകയും  യു.ഡി.എഫ് കൗൺസിലർമാരുമായി വാക്കേറ്റം നടത്തുകയും ചെയ്തു

തുടർച്ചയായി നഗരസഭയിലുണ്ടായ സംഘർഷത്തിൽ കേസെടുക്കുമെന്നും ജീവനക്കാരുടെയും കൗൺസിലർമാരുടെയും മൊഴിയെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിഐ അറിയിച്ചു. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും കൗൺസിലർമാരെ മർദിച്ചെന്നും ആരോപിച്ച് യുഡിഎഫ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.