മഹിള കോൺഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജല പീരങ്കി പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Jaihind Webdesk
Thursday, March 2, 2023

കൊച്ചി: സർക്കാറിൻ്റെ നികുതി കൊള്ളയ്ക്ക് മറപിടിക്കുന്ന പോലീസ് നടപടിക്കെതിരെയും, സർക്കാറിനെതിരെ സമരം ചെയ്യുന്ന വനിതകളെ അക്രമിക്കുന്ന പുരുഷ പോലീസ് നടപടിയിലും പ്രതിഷേധിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡിന് മുകളിൽ കയറിയതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലീസ് അതിക്രമത്തിൽ നിരവധി മഹിള കോൺഗ്രസ് പരിക്കേറ്റു. പരിക്കേറ്റവരെ പ്രവർത്തകർ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി., എറണാകുളം ജില്ല പ്രസിഡണ്ട് വി.കെ. മിനിമോൾ, സംസ്ഥാന ജില്ല ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.