സിദ്ധാർത്ഥിന്‍റെ മരണം; കെ.എസ്.യു മാർച്ചില്‍ സംഘർഷം, മൂന്ന് വനിത പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Friday, March 1, 2024

തിരുവനന്തപുരം: സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് വനിത പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അതേമയം എസ്എഫ്‌ഐ ക്യാമ്പസുകളില്‍ നടത്തുന്നത് സംഘടന പ്രവര്‍ത്തനമല്ല മറിച്ച് അതോലോക പ്രവര്‍ത്തനമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയതു കൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.