ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൂട്ടത്തല്ല് ; മന്ത്രിയുടെ സാന്നിധ്യത്തില്‍ ഏറ്റുമുട്ടി പ്രവർത്തകർ

Sunday, July 25, 2021

കൊച്ചി : കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ കയ്യാങ്കളി. പാര്‍ട്ടിപ്രവര്‍ത്തകര്‍ യോഗം നടന്ന ഹോട്ടലിനു മുന്നില്‍ ഏറ്റുമുട്ടി. മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. ഇതേതുടർന്ന് യോഗത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്‍റ് ഇറങ്ങിപ്പോയി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്  യോഗം ചേർന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസ് വിലക്ക് അവഗണിച്ചാണ് സ്വകാര്യ ഹോട്ടലില്‍ സംസ്ഥാന നേതൃയോഗം ചേർന്നത്. ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.