ബഫർ സോൺ വിഷയത്തിൽ കൂരാച്ചുണ്ടിൽ സംഘർഷം; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു

Jaihind Webdesk
Wednesday, December 21, 2022

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തു. കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്ക് നേരെയാണ് സി പി എം പ്രവർത്തകർ അക്രമം നടത്തിയത്. വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ കോലം കത്തിക്കുന്നതിനിടെ സംഘടിച്ച് എത്തിയ സി പി എം പ്രവർത്തകർ അത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  ജോസ്ബിൻ കുര്യക്കോസ്,മണ്ഡലം ഭാരവാഹികളായ ജിതിൻ ഇല്ലിക്കൻ,സുനീർ പുനത്തിൽ,ജിസ്സോ മാത്യു,ഡെന്നി കണ്ടത്തിൻക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.