കൊല്ലത്ത് പ്രതികളും പോലീസും തമ്മില്‍ സംഘര്‍ഷം; പ്രതികൾ വാളുവീശി, വെടിവെച്ച് പോലീസ് സംഘം

Jaihind Webdesk
Saturday, January 28, 2023

കൊല്ലം: കുണ്ടറ പടപ്പക്കരയിൽ പ്രതികളെ പിടികൂടുവാനെത്തിയ പോലിസ് സംഘം വെടിവച്ചു.
കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാൻ ചെന്ന പോലീസ് സംഘത്തിന് നേരെ പ്രതികൾ വാളുവീശിയതോടെയാണ് പോലിസ് വെടിവച്ചത്. കൊച്ചി ഇൻഫോപാർക്ക് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. പോലീസ്
നാല് റൗണ്ട് വെടി ഉതിർത്തു. ആർക്കും പരിക്കില്ല. പ്രതികളായ ആന്‍റണി ദാസും ലിയോ പ്ലാസിഡും ഓടി രക്ഷപ്പെട്ടു.

എറണാകുളം ഇൻഫോപാർക്ക് പോലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ കൊല്ലം കുണ്ടറയിൽ ബന്ധു വീട്ടിൽ ഒളിവിലുണ്ടെന്ന വിവരത്തെ തുടർന്ന് അർധരാത്രി എത്തിയതായിരുന്നു പോലിസ് സംഘം . പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.