ബൈനിയൽ കോൺഫറൻസിന് സമാപനം

Jaihind Webdesk
Friday, November 3, 2023

തിരുവനന്തപുരം: എൽഎൽസിപിഇയും സായിയും ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തിരണ്ടാമത് ത്രിദിന ബൈനിയൽ കോൺഫറൻസ് സമാപിച്ചു. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച കോൺഫറൻസിന് തിരുവനന്തപുരമാണ് വേദിയായത്. കോൺഫൻസിന്‍റെ സമാപന സമ്മേളനം കേരള ഗവർണ്ണറുടെ അഡീ. ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജയിൽ മേധാവി ബല്‍റാം കുമാർ ഉപാധ്യായ മുഖ്യാതിഥിയായി. എൽഎൻസിപി പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ. ജി കിഷോർ, ഐഎസ്‌സിപിഇഎസ് പ്രസിഡന്‍റ് പ്രൊഫ . റോസ ലോപ്പസ് അമികോ, നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഉഷ എസ്. നായർ, അക്കാദമിക്ക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത, എൽഎൻസിപിഇ അസിസ്റ്റന്‍റ് പ്രൊഫ. ഡോ. സഞ്ജയ് കുമാർ പ്രജാപതി തുടങ്ങിയവർ പങ്കെടുത്തു. 3 ദിവസമായി നടന്ന കോൺഫറൻസിൽ 29 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ‘സ്പോർട്സും ഫിസിക്കൽ എഡ്യൂക്കേഷനും: പകർച്ച വ്യാധിയുടെ സമയത്തും ശേഷവും’ എന്നതായിരുന്നു കോൺഫറൻസിന്‍റെ പ്രധാന വിഷയം. നിരവധി പ്രബന്ധങ്ങള്‍ കോൺഫറൻസിൽ ചർച്ചയായി.